എനിക്ക് മരിക്കണം! പക്ഷേ…
ഉറക്കത്തിനിടയില്‍ ഉറുമ്പരിച്ചപ്പൊഴും, അതെന്നെ കടിച്ചപ്പൊഴും,
സ്വപ്നത്തില്‍ ഞാന്‍ കാലിടറി പനിനീരു നിറഞ്ഞ ചെളിവെള്ളത്തില്‍ വീണപ്പൊഴും,
ഞാന്‍ ചിരിച്ചപ്പോള്‍ അരികത്തിരുന്നവര്‍ അരുതെന്നറിയിച്ചപ്പൊഴും,
എനിക്ക് മരിക്കാന്‍ തോന്നി.
പരീകഷകളിലും, കളികളിലും തോറ്റപ്പൊഴും,
ഒരുപാട് കല്ലെറിഞ്ഞിട്ടുമാ മാമ്പഴം വീഴാതിരുന്നപ്പൊഴും,
ഒരു ചെറുമുള്ളുകൊണ്ടെന്‍ ചെരുപ്പെന്നെ ചതിച്ചപ്പൊഴും,
എനിക്ക് മരിക്കാന്‍ തോന്നി.
ഈശ്വരന്‍ നിന്നെ കാണുന്നുണ്ടെന്നവള്‍ പറഞ്ഞപ്പൊഴും,
ഇനി ഈശ്വരനേ എനിക്കുള്ളൂ എന്നവള്‍ പറയാതിരുന്നപ്പൊഴും,
എന്റെ സ്നേഹത്തിനെ ഉപ്പിലിടനാണീ കണ്ണീരെന്നറിഞ്ഞപ്പൊഴും,
എനിക്ക് മരിക്കാന്‍ തോന്നി.
പക്ഷേ…
ഞാനളക്കാതെ കൊടുത്ത സ്നേഹം, അവളിന്നറുത്ത് മുറിച്ച് വില്‍ക്കുന്നുവെന്നറിയുമ്പോള്‍…
ഉണങ്ങിപ്പോയൊരെന്‍ സ്നേഹം പൂക്കുന്നൊരുദ്യാനത്തില്‍, ഇന്നൊരു പൂ പോലുമില്ലെന്നവളറിയുന്നുവെന്നറിയുമ്പോള്‍…
എനിക്ക് മരിക്കാന്‍ തോനുന്നില്ല!
അവളാദ്യം മരിക്കട്ടെ… അതുവരെ ഞാന്‍ കാത്തിരിക്കാം.

excellent!
കൊള്ളാം
nannayirikunnu