കരുണ ചെയ്‌വ്വാനെന്തു… താമസം കൃഷ്ണാ…
എന്റെ മുത്തശ്ശി… വയസ്സ് 90 കഴിഞ്ഞു. ഇന്നലെ അമ്മ പറഞ്ഞറിഞ്ഞു, മുത്തശ്ശി ഇപ്പൊ കിടപ്പിലാണ്. തീരെ വയ്യാത്രെ.
അമ്മയോടൊപ്പം ഞാനും തറവാടിലേക്ക് പോയി. അകത്തെ മുത്തശ്ശിയുടെ മുറിയിലേക്കാണ് അമ്മ നേരേ പോയത്. ഞാനും കൂടെ പോയി. അവിടെ കട്ടിലില്‍ എന്റെ മുത്തശി. പക്ഷേ ഞാന്‍ വിചാരിച്ചതിലും ദയനീയമായിരുന്നു അവരുടെ സ്ഥിതി.
മൂക്കിലേക്കും വായിലേക്കും കുഴലുകള്‍ ഇട്ടിരിക്കുന്നു. മുഖം ചീര്‍ത്ത് തടിച്ച് വല്ലാത്ത ഒരു രൂപം ആയി. ശ്വാസം വിടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒരു ബസ്വസ്ഥമായ ശബ്ദത്തോടെ ആഞ്ഞാണ് ശ്വാസം വലിക്കുന്നത്.
മുത്തശ്ശിയുടെ ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനം നിന്നിരിക്കുന്നു. ജീവന്‍ ഇപ്പൊഴും ഉണ്ടെന്ന് മനസ്സിലാവുന്നത് ഉച്ചത്തിലുള്ള ശ്വാസം വലികൊണ്ട് മാത്രമാണ്. ഞാന്‍ കുറെ നേരം മുത്തശ്ശിയുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നും ചിലപ്പോള്‍ എന്നെ തിരിച്ചറിയുന്നുണ്ടെങ്കിലോ? തല ഒഴിച്ച് ബാകി ശരീരം മുഴുവന്‍ പുതപ്പുകൊണ്ട് മൂടിയിരിക്കുന്നു. മുത്തശ്ശിയുടെ കാലില്‍ പിടിച്ച് ഞാന്‍ നിന്നു… പിടിച്ചു നില്‍ക്കാനാവാതെ കരയുന്ന അമ്മയുടെ ഏങ്ങലടികള്‍ക്കിടയില്‍ എന്റെ കണ്ണില്‍ നിന്നും അടര്‍ന്ന് തുള്ളികള്‍ ഞാന്‍ തുടച്ചു മാറ്റി.
മുത്തശ്ശിയേ നോക്കുന്നതിന് ഒരു ഹോം നഴ്സിനെ വച്ചിരിക്കുന്നു. സ്വന്തം മകളെപ്പോലെ, യാതൊരു മടിയും ഇല്ലാതെ ആ സ്ത്രീ മുത്തശ്ശിയേ പരിപാലിക്കുന്നു…
എന്തിനാ ദൈവം ന്റെ പാവം മുത്തശ്ശിയെ ഇങ്ങനെ കെടത്തിയിരിക്കുന്നത്? ഈ കാഴ്ച്ച കണ്ടിട്ട് മുകളില്‍ ഇരിക്കുന്നവര്‍ക്ക് ആനന്ദമോ??? അവിടെ ആരും സംസാരിക്കുന്നില്ല. എല്ലാവരും പാവം മുത്തശ്ശിയെ നോക്കി നില്‍ക്കുന്നു. സഹതാപത്തിന്റെ നാനാഭാവങ്ങള്‍ എല്ലാരുടെയും മുഘത്ത്. ഞാന്‍ അവിടെ നിന്നും പോന്നു.
എന്റെ മുത്തശ്ശി പിന്നെയും ആഴചകള്‍ ഒരുപാട് അതേ കിടപ്പില്‍ തന്നെ അയിരുന്നു. അമ്മ എപ്പൊഴും മുത്തശ്ശിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ വിളിച്ചു, മുത്തശ്ശി പോയ വിവരം പറയാന്‍.
എനിക്ക് സമാധാനമായി. മുത്തഛന്റെ അടുത്തേക്ക് കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അവസാനം മുത്തശ്ശി പോയല്ലോ…
നന്ദി, മരണത്തിനും, ആ ഹോം നഴ്സിനും.

സത്യം , കരുണ ചെയ്വാന്‍ എന്തേ താമസം കൃഷ്ണ
ഇത്തിരി താമസിച്ചാലും കരുണ ചെയ്തല്ലോ, കൃഷ്ണന്‍. ഇല്ലേ?
അക്ഷരങ്ങളുടെ വലിപ്പം ഒരു ലേശം കൂട്ടിയാല്‍ വായിക്കന്‍ ഒരു സുഖമുണ്ടാവും.
അതെ, എല്ലാവരുടെയും പാര്‍ത്ഥന അതാകണം..ആരേയും ബുദ്ധിമുട്ടിക്കാതെ. കഷ്ടപ്പെടുത്താതെ തിരിച്ചു വിളിക്കാന്‍..
പിന്നെ മുത്തശ്ശി ഭാഗ്യവതി ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. മരണം വരെ കൂടെ അരെങ്കിലും ഉണ്ടായിരുന്നല്ലോ…
ഇത്രയും പോസ്റ്റ് ഒക്കെ ചെയ്ത ഒരാളോട് അക്ഷരതെറ്റിനെ കുറിച്ചു പറയുന്നില്ല. ചിലപ്പോ ടൈപ്പിങ്ങ് എറര്‍ ആകാം എന്നാലും ശ്രദ്ധിക്കുക..
ശബ്ദം, അവിടെ, മുഖം..
ശരിയാണ്. ചിലരുടെ കിടപ്പു കാണുമ്പോള്‍ നമുക്കും അങ്ങനെ തോന്നിപ്പോകും.
മുത്തശ്ശിയുടെ ആത്മാവിനു ശാന്തി ലഭിയ്ക്കട്ടെ
നന്ദി… എല്ലവര്‍ക്കും…
Najeem, അക്ഷരപ്പിശാചുക്കള്‍ കുറക്കാന്‍ ശ്രമിക്കാം… ട്ടോ…
Good post….
ഒരുപാട് നമ്മള്‍ അവരെ സ്നേഹിക്കുന്നുണ്ട് എങ്കിലും കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ആരും പ്രാര്‍ത്ഥിച്ചു പോകും…വേഗം തിരികെ വിളിച്ചെങ്കില്‍ എന്ന്…. നല്ല പോസ്റ്റ്
athe njanum angane oru kathirippilaanu…ennu varum aa doothan enne kondupokan …..