(പുതിയ) വഴിയോരക്കാഴ്ച്ചകള്‍…

തിരക്ക്‌ പിടിച്ച ഒരു വെള്ളിയാഴ്ച ദിവസം.വൈകുന്നേരം ഓഫീസില്‍ നിന്നും ചാടി ഞാന്‍ ഓടി… 7 മണിക്കുള്ളില്‍ നന്ദിനി പാലസ്‌ ഹോട്ടലില്‍ എത്തണം. ഒരു സുഹൃത്തിന്റെ വക ചെലവാണ്‌. അവന്‍ U.S ല്‍ ജോലി കിട്ടി പോകുകയാണ്‌.ഞാന്‍ ഒരു ഓട്ടോ കിട്ടാന്‍ വേണ്ടി main road ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു. നടുറോട്ടില്‍ ഒരാള്‍ക്കൂട്ടം ഞാന്‍ ശ്രദ്ധിച്ചു. ആരെയും പോലെ എന്റെ ആകാംക്ഷ എന്നെ അങ്ങോട്ട്‌ കൊണ്ട്‌ പോയി.

വഴിയില്‍ ഒരു ചെറുപ്പക്കാരന്‍ വിളിച്ചു പറയുന്നു, “ഡാ, വേഗം വാ ഡാ.. ” ഹൊ! അവന്റെ ആരെങ്കിലും അപകടത്തില്‍ പെട്ടതായിരിക്കും…

ഞാന്‍ ഒരുവിധം എത്തിവലിഞ്ഞ്‌ നോക്കി. അപകടം തന്നെ. പക്ഷേ നേരത്തെ ഓടിവന്ന വിദ്വാന്‍ ചുമ്മാ ആ അപകടം ഒന്ന്‌ “കണ്ട്‌ രസിക്കാന്‍” വന്നതാണ്‌.

കുറച്ച്‌ കഷ്ട്മമായിരുന്നു ആ കാഴ്ച്ച.

ഒരു മദ്ധ്യ വയസ്കന്‍.. അരയ്ക്ക്‌ താഴെക്കൂടെ ഒരു ലോറി കയറിയിറങ്ങിയതാണ്‌.

കാലുകള്‍ രണ്ടും അറ്റ്‌ പോയിരിക്കുന്നു. ആ മനുഷ്യന്‍ പക്ഷേ കരയുന്നുണ്ടായിരുന്നില്ല. ഒരു കൈ വിറക്കുന്നുണ്ടായിരുന്നു.

വായ തുറന്ന്‌ പിടിച്ച്‌ അയാള്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടക്കിക്കൊണ്ടിരിക്കുന്നു..

ഒരുപക്ഷേ അയാള്‍ വെള്ളം ചോദിക്കുകയാണൊ?

എന്നിലെ പൗരബോധം ഉണര്‍ന്നു. എല്ലാവരുമെന്തേ ചുറ്റും ഉങ്ങനെ കുരങ്ങുകളി കാണുന്ന പോലെ നോക്കി നില്‍ക്കുന്നു? ഒരു ജീവനല്ലെ അവിടെ കിടന്ന്‌ പിടയുന്നത്‌?

അരോ പറയുന്നത്‌ കേട്ടു, അരയ്ക്ക്‌ താഴെ എല്ലാം ചതഞ്ഞ്‌ അരഞ്ഞു പോയി. ഇനി രക്ഷയില്ല.

ആര്‌ പറഞ്ഞു രക്ഷയില്ലെന്ന്‌? അയാള്‍ ഇപ്പൊഴും ജീവിച്ചിരിക്കുന്നു. പിന്നെന്താ?

ഞാന്‍ അടുത്ത്‌ നില്‍ക്കുന്നവരുടെ മുഖം ശ്രദ്ധിച്ചു. പുതിയ എന്തോ ഒരു സാധനം കാണുന്ന ആകാംക്ഷ!

ഇവരൊക്കെ മനുഷ്യരാണോ? ആ കിടക്കുന്നത്‌ ഇവന്റെയൊക്കെ അഛനോ അമ്മയോ ആണെങ്കി ഇപ്പൊ എന്തായിരുന്നു കഥ?

അയാളെ രക്ഷിക്കുന്നതിനും മുന്‍പ്‌ അവിടെ നില്‍ക്കുന്നവന്‍മ്മാരെയൊക്കെ കൊല്ലാനാണ്‌ എനിക്ക്‌ തോന്നിയത്‌. പട്ടികള്‍!!!

എനിക്ക്‌ എന്റെ പൗരബൊധത്തെക്കുറിച്ച്‌ ഓര്‍ത്തപ്പേ്പ്പാള്‍ സന്തോഷം തോന്നി. എന്നെപ്പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍…

എന്റെ മൊബെയില്‍ ശബ്ദിച്ചു…

“Oh God!! Its 7.18…” അവമ്മാര്‍ എനിക്ക്‌ വേണ്ടി അവിടെ കാത്ത്‌ നില്‍ക്കുന്നുണ്ടാവും. ഇന്നെന്റെ ശവമാ…

ഞാന്‍ വേഗം അവിടെനിന്നും നടന്നു.. അതിലേ വന്ന ഒരു ഓട്ടോയില്‍ ഞാന്‍ കയറി…

“നന്ദിനി പാലസ്‌…” ഞാന്‍ പറഞ്ഞു.

അല്ല, ഞാന്‍ മാത്രം ഇങ്ങനെ ചോര തിളപ്പിച്ചിട്ട്‌ എന്ത്‌ കാര്യം? ഞാന്‍ അത്രക്ക്‌ വലിയ ആളൊന്നുമല്ലേയ്‌…

പിറ്റേന്ന്‌ രാവിലെ ഓഫിസിലേക്ക്‌ പോകുന്ന വഴി ഞാന്‍ കണ്ടു… ഇനിയും ഉണങ്ങാത്ത ചോരപ്പാടുകള്‍ റോഡില്‍ കട്ട പിടിച്ച്‌ കിടക്കുന്നു.

പിന്നീട്‌ ഞാന്‍ കേട്ടു, ഓഫീസിനടുത്ത്‌ ഇന്നലെ വൈകീട്ട്‌ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന്‌. അത്‌ കേള്‍ക്കാത്ത പോലെ ഞാന്‍ അവിടെ നിന്നും പോയി.

Advertisements

~ by aham | അഹം on ജൂലൈ 19, 2007.

ഒരു പ്രതികരണം to “(പുതിയ) വഴിയോരക്കാഴ്ച്ചകള്‍…”

  1. ഒരു കുപ്പി രക്തം ദാനം ചെയ്യാനും ഉറ്റവരെയും ഉടയവരെയും നോക്കും. അല്ലാതെ സേവനം ആര് ചെയ്യും. ജീവന്ന് രക്ഷിച്ചില്ലേലും കൊല്ലാന്‍ കൂട്ടുനില്‍കാതിരുന്നാല്‍ മതി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: