മരണം നിശബ്ദമാണ്‌…

ഇപ്പൊ, ഞാന്‍ എന്റെ മുറിയിലെ മത്ത്‌ പിടിപ്പിക്കുന്ന ഇരുട്ടില്‍ മതിമറന്ന്‌ അങ്ങിനെ ഇരിക്കുകയാണ്‌.

വൈകീട്ട്‌ വാങ്ങിയ മെഴുകുതിരി ഞാന്‍ കത്തിച്ച്‌ മേശമേല്‍ ഉറപ്പിച്ച്‌ വെച്ചു. എന്റെ പിന്നില്‍, ചുമരില്‍ ഒരു വികൃത രൂപം… എന്റെ നിഴലിന്‌ അപ്പൊ തമാശിക്കാനും അറിയാം. അധികം സമയം കളയാനില്ല, കാര്യങ്ങള്‍ വേഗത്തിലാക്കണം. ഞാന്‍ കടലാസും പേനയും എടുത്ത്‌ എഴുതിത്തുടങ്ങി. “എന്റെ പ്രിയപ്പെട്ട… പ്രിയപ്പെട്ട… അല്ല, ആരാ ഇപ്പൊ എനിക്കങ്ങനെ പ്രിയപ്പെട്ടത്‌? ആരും ഇല്ലല്ലൊ? എന്തയാലും എഴുതുക തന്നെ. “എന്റെ പ്രിയപ്പെട്ട ജീവിതമേ.. നീ എനിക്ക്‌ വേണ്ടി ഒരുപാട്‌ ഉപകാരങ്ങള്‍ ചയ്തു.. അല്ല, ചെയ്തുകൊണ്ടിരിക്കുന്നു. നന്ദി.

നീ എനിക്ക്‌ വേണ്ടി ചെയ്ത ഉപകാരങ്ങള്‍ ഞാന്‍ മറന്നുപോയി എന്ന്‌ കരുതേണ്ട.

പള്ളിക്കൂടം തൊട്ടെ, എന്നെ ഒരു മണ്ടനാക്കി എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ മിടുക്കനാക്കിയതിന്‌, പൂരപ്പരമ്പില്‍ നിന്ന്‌ പെറുക്കിയെടുത്ത ഓലപ്പടക്കങ്ങള്‍ എന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ച്‌ അഹങ്കാരത്തൊടെ നടന്ന്‌ പോയ അയല്‍വാസി നന്ദുവിനെ സഹായിച്ചതിന്‌, എന്നെ അടുത്തറിയാന്‍ ശ്രമിച്ച പല നല്ല സുഹൃത്തുക്കളും, അവസാനം എന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്‌ പറഞ്ഞ്‌ ഓടിപ്പൊകാന്‍ സഹായിച്ചതിന്‌, അകലെ മാറി നിന്ന്‌ മാത്രം കണ്ടിരുന്ന friendship നേയും, romance നേയും, സ്നേഹ വികാരങ്ങളേയും എന്റെ സ്വന്തം ജീവിതത്തില്‍ കൊണ്ട്‌ വന്ന്‌ തന്നതിന്‌, ആ വികാരങ്ങള്‍ മൂലം ഉണ്ടാകുന്ന ദുഖവും, വേദനയും എത്ര വൃത്തികെട്ടതാണെന്ന്‌ മനസ്സിലാക്കന്‍ സഹായിച്ചതിന്‌… എല്ലാത്തിനും എനിക്ക്‌ നിന്നോട്‌ പ്രത്യേക നന്ദിയുണ്ട്‌.

കരയാന്‍ എനിക്കെന്നും ഇഷ്ടമാണ്‌. എന്നുവച്ച്‌, എന്നെ നീ എപ്പൊഴും എന്തിന്‌ കരയിക്കുന്നു? ഒരു നിമിഷം പോലും മര്യാദക്ക്‌ ഇരിക്കാന്‍ നീ സമ്മതിച്ചൊ? തുറന്ന്‌ പറയട്ടെ, ഞാന്‍ നിന്നെ നാന്നായി വെറുക്കുന്നു. എനിക്ക്‌ നിന്നൊടുള്ള ദേഷ്യവും, അറപ്പും ഇന്നതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ഇനിയെങ്കിലും ഒന്ന്‌ മതിയാക്കി തിരിച്ച്‌ പൊയ്ക്കൂടെ?

അതിരാവിലെ വീടിനടുത്ത്‌ കൂടെ പോകുന്ന ട്രെയിനിന്റെ ശബ്ധം കേട്ടാണ്‌ ഉറക്കം എണീറ്റത്‌. അയ്യൊ, അപ്പൊ ഞാന്‍ ഇന്നലെ മരിക്കാന്‍ തുടങ്ങിയിട്ട്‌ ഇടക്ക്‌ ഉറങ്ങിപ്പൊയോ?

അടുത്ത വീട്ടിലെ വേലായുധന്‍ ചേട്ടന്റെ നിലവിളി ഞാന്‍ അപ്പൊ കേട്ടു. പുറത്തിറങ്ങി നോക്കിയപ്പൊ ആളുകള്‍ ഓടിപ്പൊകുന്നത്‌ കണ്ടു.

“എന്താ.. എന്താ പ്രശ്നം?” ഞാന്‍ ഉറക്കെ ചൊദിച്ചു.

“ഒരുത്തന്‍ വണ്ടിക്ക്‌ തലവെച്ചൂന്ന്‌….”

അപ്പൊ, ഞാന്‍ പ്രതേക്ഷിച്ചപോലെ തന്നെ. കഴിഞ്ഞയാഴ്ച്ച ഒരു മരണം കഴിഞ്ഞതേ ഉള്ളു.

രാവിലെ തന്നെ ഇങ്ങനെ ഒരു മരണം കാണുക ഇത്തിരി കഷ്ടാ…

ശരീരം ഒന്നില്‍ക്കൂടുതല്‍ കഷ്ണങ്ങള്‍ ആയിരിക്കുന്നു. ആ പ്രദേശം മുഴുവന്‍ ചോരമയം. ശരീരത്തിന്റെ ഏത്‌ ഭാഗമണെന്ന്‌ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ മാംസപിണ്ടങ്ങള്‍ തെറിച്ച്‌ കിടക്കുന്നു. ഉടലേത്‌? കയ്യേത്‌? ഭാഗ്യം, കീറിപ്പറഞ്ഞ ഷര്‍ട്ടും മുണ്ടും അതൊരു മനുഷ്യനായിരുന്നു എന്ന്‌ മനസ്സിലാക്കിത്തന്നു.

ഇല്ല, ഇങ്ങനെയൊരു വൃത്തികെട്ട രീതിയില്‍ ഞാനേതായലും ചാകില്ല. എനിക്ക്‌ മറ്റേതെങ്കിലും ഒരു മാര്‍ഗ്ഗം കണ്ടെത്തെണ്ടിയിരുക്കുന്നു…

പച്ച മാംസത്തിന്റെ നാറ്റം! എനിക്ക്‌ ഛര്‍ദിക്കാന്‍ വന്നു. മൂക്ക്‌ പൊത്തി തലകുനിച്ച്‌ ഞാന്‍ തിരിച്ച്‌ നടക്കാന്‍ തുടങ്ങി. താഴെ ചോരയില്‍ മുങ്ങിയ പുല്‍നാമ്പുകള്‍ക്കിടയില്‍ ഞാന്‍ കണ്ടു, ഒരു കടലാസുകഷണം. ഞാന്‍ അതെടുത്ത്‌ വായിച്ചു…

ആ കത്ത്‌ ഇങ്ങനെ തുടങ്ങി…

“എന്റെ പ്രിയപ്പെട്ട ജീവിതമേ…”

Advertisements

~ by aham | അഹം on ജൂലൈ 19, 2007.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: