എനിക്ക്‌ മരിക്കണം! പക്ഷേ…

ഉറക്കത്തിനിടയില്‍ ഉറുമ്പരിച്ചപ്പൊഴും, അതെന്നെ കടിച്ചപ്പൊഴും,
സ്വപ്നത്തില്‍ ഞാന്‍ കാലിടറി പനിനീരു നിറഞ്ഞ ചെളിവെള്ളത്തില്‍ വീണപ്പൊഴും,
ഞാന്‍ ചിരിച്ചപ്പോള്‍ അരികത്തിരുന്നവര്‍ അരുതെന്നറിയിച്ചപ്പൊഴും,
എനിക്ക്‌ മരിക്കാന്‍ തോന്നി.

പരീകഷകളിലും, കളികളിലും തോറ്റപ്പൊഴും,
ഒരുപാട്‌ കല്ലെറിഞ്ഞിട്ടുമാ മാമ്പഴം വീഴാതിരുന്നപ്പൊഴും,
ഒരു ചെറുമുള്ളുകൊണ്ടെന്‍ ചെരുപ്പെന്നെ ചതിച്ചപ്പൊഴും,
എനിക്ക്‌ മരിക്കാന്‍ തോന്നി.

ഈശ്വരന്‍ നിന്നെ കാണുന്നുണ്ടെന്നവള്‍ പറഞ്ഞപ്പൊഴും,
ഇനി ഈശ്വരനേ എനിക്കുള്ളൂ എന്നവള്‍ പറയാതിരുന്നപ്പൊഴും,
എന്റെ സ്നേഹത്തിനെ ഉപ്പിലിടനാണീ കണ്ണീരെന്നറിഞ്ഞപ്പൊഴും,
എനിക്ക്‌ മരിക്കാന്‍ തോന്നി.

പക്ഷേ…

ഞാനളക്കാതെ കൊടുത്ത സ്നേഹം, അവളിന്നറുത്ത്‌ മുറിച്ച്‌ വില്‍ക്കുന്നുവെന്നറിയുമ്പോള്‍…

ഉണങ്ങിപ്പോയൊരെന്‍ സ്നേഹം പൂക്കുന്നൊരുദ്യാനത്തില്‍, ഇന്നൊരു പൂ പോലുമില്ലെന്നവളറിയുന്നുവെന്നറിയുമ്പോള്‍…

എനിക്ക്‌ മരിക്കാന്‍ തോനുന്നില്ല!

അവളാദ്യം മരിക്കട്ടെ… അതുവരെ ഞാന്‍ കാത്തിരിക്കാം.

Advertisements

~ by aham | അഹം on ഓഗസ്റ്റ് 2, 2007.

9 പ്രതികരണങ്ങള്‍ to “എനിക്ക്‌ മരിക്കണം! പക്ഷേ…”

  1. excellent!

  2. കൊള്ളാം 🙂

  3. 🙂 good one

  4. nannayirikunnu

  5. well said……..

  6. എവിടെ ആണ് മരണം ,,,,ആരാണ് മരണത്തിന്‍റെ കാവല്‍ഭടന്‍ ,,,,,,,,,ദൈവമാണോ???????കാറ്റ് അടികുമ്പോഴും ,,ഇടി വെട്ടുമ്പോഴും,,,,,,,ദൈവം ഉണ്ട എനു തോന്നിയിരുന്നു ,,,,,,,,,പക്ഷെ ഇപ്പോള്‍……….മരണം പോലും തന് ദൈവം എന്നെ അനുഗ്രഹികുനില്ല്ലല്ലോ

  7. nannayirikunu

  8. be a fraud to enjoy the world

  9. ഇഷ്ടമായി…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: