മരണം വാതില്‍ക്കലൊരുനാള്‍…

മരണം വാതില്‍ക്കലൊരുനാള്‍…

തെറ്റും ശരിയും രണ്ടും രണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ലായിരുന്നു. തെരുവിലെ ചീഞ്ഞുനാറുന്ന ചവറുകൂനയുടെ മണം ഞാനെന്നും ആസ്വദിക്കറുള്ളത്‌ മോശമായ ഒരു കാര്യമാണെന്നും ഞാന്‍ അറിഞ്ഞില്ല.

മുന്നില്‍ കറുപ്പ്‌ നിറം മാത്രം ഞാന്‍ കണ്ടു.

വാ വിട്ട്‌ അട്ടഹസിക്കുന്നവരേയും കണ്ടു.

പക്ഷേ കേട്ടത്‌ പൊട്ടിക്കരച്ചില്‍ മാത്രം.

എനിക്കിതെന്തു പറ്റി???

ഞാന്‍ ആകെ കാണുന്നത്‌ എന്റെ കയ്യില്‍ നിന്നും തുറിച്ച്‌ ചീറ്റുന്ന രക്തപ്പുഴ മാത്രം.

എന്റെയീ മുറിയില്‍ തനിച്ചിരിക്കുമ്പൊഴും എനിക്കുചുറ്റും ആരൊക്കെയോ നില്‍ക്കുന്നപോലെ…

എന്നിട്ടും, എന്നെയാരും സ്നേഹിച്ചില്ലെന്ന് എന്റെ മനസ്സ്‌ വിക്കുന്നു.

ഉറങ്ങുമ്പോള്‍ മരണത്തെ കുറിച്ച്‌ മാത്രം ഓര്‍മ്മകള്‍ വരുന്നു. സ്വപ്നങ്ങളില്‍ മരണത്തിന്റെ മണം തേടി ഞാന്‍ ഓടി നടക്കുന്നു. പട്ടിണിമരണങ്ങളോടും, അപകടമരണങ്ങളോടും, ദുരൂഹമരണങ്ങളോടും ഞാന്‍ ചോദിക്കുന്നു… എന്താണ്‌… ഏതാണ്‌ നിങ്ങളുടെ മണം.. എന്ന്.

രക്തം നിലമാകെ പടര്‍ന്നുകോണ്ടിരുന്നു…

എന്റെ ഭാരം കുറഞ്ഞുവരുന്നതായി ഞാന്‍ അറിഞ്ഞു…

ഒരു കാമഭ്രാന്തനായി നടന്നപ്പൊഴും, മദ്യവും, കഞ്ചാവും എന്നെ സുഖിപ്പിച്ചപ്പൊഴും തോന്നാത്ത ഒരു സുഖം…

ബലിഷ്ഠമായ കരങ്ങള്‍ ചെറുപൈതങ്ങളെ പിച്ചിച്ചീന്തി നശിപ്പിക്കുന്നതും, എന്റെ പ്രിയരെ ബോധമില്ലാതെ ഞാന്‍ തല്ലുന്നതും, ബോധമില്ലതെ അഴുക്കുചാലിന്റെ ഓരത്ത്‌ എന്റെ പ്രിയമാം സുഗന്ധങ്ങളെ സ്നേഹിച്ച്‌ മയങ്ങുന്നതും ഞാന്‍ ആസ്വദിച്ചു. എന്നിട്ടും എവിടെയും എത്താത്ത പോലെ…

മരണങ്ങള്‍ അടുത്ത്‌ നിന്ന് കണ്ടപ്പൊഴും, മിടിക്കുന്ന ഞെരമ്പുകള്‍ മൃഗീയമായ ശബ്ദത്തോടെ നിന്നുപോകുന്നതും ചോരപുരണ്ട കത്തിയും പിടിച്ച്‌ ഞാന്‍ ആര്‍ത്തിയോടെ നോക്കി നിന്നു. സമയത്ത്‌ കിട്ടാതെ വന്ന ലഹരിയെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ അലറിക്കരഞ്ഞു… ജനാലക്കപ്പുറത്ത്‌ എന്നെ നോക്കി അപ്പോള്‍ എന്റെ അഛനും അമ്മയും കരയുന്നത്‌ ഞാന്‍ കാണാതെ പോയി.

രക്തത്തിനു തണുപ്പാണ്‌… എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പ്‌. തറയിലൂടെ അതെന്നില്‍ നിന്നും അകലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു… ഒരഴുക്കുചാലെന്ന പോലെ…

ഇന്നെല്ലാം മാഞ്ഞു പോകുന്നു…
എങ്ങും ശാന്തമായ പോലെ…
ഇന്നിവിടെ ഞാനെന്റെ അവസാന മാത്രകള്‍ എണ്ണുമ്പോള്‍,
അവസാന ശ്വാസം ഏതെന്ന് കാത്തിരിക്കുമ്പോള്‍, ഞാന്‍ വിതുമ്പിപ്പോകുന്നു…

“ഞാന്‍ ചെയ്ത ജോലികളെല്ലാം ഇതിനു വേണ്ടിയായിരുന്നൊ?? ഞാന്‍ തേടിനടന്നതും ഇതായിരുന്നോ… ഒരാത്മഹത്യക്ക്‌ വേണ്ടിയായിരുന്നോ…”

വൈകിയെങ്കിലും ഞാനറിഞ്ഞു, തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്‌. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്‌.

Advertisements

~ by aham | അഹം on ഫെബ്രുവരി 11, 2008.

15 പ്രതികരണങ്ങള്‍ to “മരണം വാതില്‍ക്കലൊരുനാള്‍…”

 1. എന്തൂട്ടാ ഇത്…. 😦

 2. ഞാനും വിതുമ്പി പോയി.. 😦

 3. എനിക്ക്‌ വട്ടാണെന്ന് ചിലര്‍. ഞാന്‍ സമ്മതിക്കുന്നു ട്ടോ. ഈ ഭൂലോകത്ത്‌ വട്ടില്ലാത്തവര്‍ മാത്രം മതിയോ? പോരാ. എന്നെപ്പോലെ വട്ടുള്ളവര്‍ക്ക്‌ മനസ്സിലാക്കാനും എന്തെങ്കിലും വേണ്ടേ…

 4. “തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്‌. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്‌.”
  നല്ല ആശയം.
  🙂

 5. എന്തോ… വായിച്ചപ്പോ വല്ലാത്തൊരു..

 6. “വൈകിയെങ്കിലും ഞാനറിഞ്ഞു, തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്‌. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്‌.” ഇത് അറിഞ്ഞാല്‍ പിന്നെ ഒരു പ്രശ്നവും ബാക്കിയില്ല! അതു മനസ്സിലാക്കേണ്ടതെങ്ങനെയെന്നു ആദ്യം അറിയണം!

 7. ഹേയ്‌, എന്തായിത്‌? ഹൃദയം വെന്ത്‌ നീറുന്നു.

 8. മരണം.. ജീവിതത്തിന്റെ തുടക്കമാണ്‌ … ഒടുക്കമില്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കം.. ആത്മഹത്യ അവിടെയും ഒടുക്കമില്ലാതെ തുടരുമെന്നറിയുക

 9. മരണത്തിന്റെ മണം. എല്ലാ മരണങ്ങള്‍ക്കും ഒരേ മണവും ഒരേ നിറവുമാണ്.

 10. Nice post…Thank you…

 11. ശ്രീ നാഥെ.. ഞാനാദ്യാമാണെന്നു തോന്നുന്നു..
  സോറിട്ടാ..:)
  നല്ലൊരു പൊസ്റ്റ്.. നല്ലൊരാശയം..

 12. മരണത്തിന്റെ ആത്മഹത്യയുടെ മറ്റൊരു മുഖം .. 🙂

 13. …………സുഗമായ നിദ്ര…… അഴങ്ങളിലേക്കുള്ള യാത്ര……
  ….നിശബ്ദമായ വേദന…..

  ……………കാത്തിരിക്കാം ഓരോനിമിഷവും………..

 14. …………സുഗമായ നിദ്ര…… അഴങ്ങളിലേക്കുള്ള യാത്ര……
  ….നിശബ്ദമായ വേദന…..

  ……………കാത്തിരിക്കാം ഓരോനിമിഷവും………..

 15. let me suicide

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: