മരണത്തിന്റെ സമയം.

“എനിക്കീ ജോതിഷത്തിലൊന്നും ഒരു വിശ്വാസോമില്ലാന്ന് നിനക്ക്‌ നന്നായി അറിയാലോ… പിന്നെന്തിനാ ഇപ്പൊ വെറുതേ… എന്റെ കല്യാണം നടക്കേണ്ട സമയത്ത്‌ നടക്കും. കെട്ടുന്ന പെണ്ണിന്‌ യോഗണ്ടെങ്കി എന്റെ കൂടെ മരണം വരെ സുഖായ്ട്ട്‌ കഴിയാം.”

“ചെട്ടാ.. ഈ യോഗം എന്ന് പറയുന്നത്‌ ജോതിഷത്തിന്റെ ഒരു ഭാഗം തന്നെയാ…”

“ഓഹ്‌.. എന്നാ എനിക്ക്‌ തെറ്റീ. നമ്മുടെ ജീവിതം നമ്മള്‍ ജീവിക്കുന്നപോലെയാടാ. അല്ലാതെ ചുമ്മാ ഒരു നക്ഷത്രം അങ്ങോട്ടും വേറൊന്ന് ഇങ്ങോട്ടും നീങ്ങിയിരുന്നാ മറുന്നതാണോ നമ്മുടെ ജീവിതം? എനിക്കതിനോടൊരിക്കലും യോജിക്കാന്‍ പറ്റില്ലാ അനിയാ.”

“അയിക്കോട്ടെ… ന്നാലും വീട്ടിലുള്ളവരുടെ ഒരു സമാധാനത്തിനെങ്കിലും ഒന്ന് നോക്കിക്കൂടെ…? ചെട്ടന്റെ ജാതകം ഇതുവരെ എഴുതിക്കാന്‍ പറ്റിയിട്ടില്ലല്ലോ…”

“എന്തെങ്കിലും ഒക്കെ ചെയ്യ്‌. ഇനി അതും കൊണ്ട്‌ എന്റെ മുമ്പിലെങ്ങാനും വാന്നുപോവരുത്‌. ജാതകം നോക്കി കെട്ടാനും എന്നെ പ്രതീക്ഷിക്കണ്ടാന്ന് അമ്മയോട്‌ പറഞ്ഞേക്ക്‌.”

അതും പറഞ്ഞ്‌ ജയശീലന്‍ പുറത്തേക്ക്‌ പോയി.

ഒരാഴ്ച്ചക്ക്‌ ശേഷം ജയശീലന്റെ ജാതകക്കുറിപ്പുമായി അനിയന്‍ വന്നു. അവന്റെ മുഖം വല്ലാതെ വാടിയിരുന്നു. അവനെ കാത്തിരിക്കുകയായിരുന്ന അമ്മ അവന്റെ പരിഭ്രമം ശ്രദ്ധിച്ചു.

“ഡാ.. എന്തായീ? പണിക്കരെന്താ പറഞ്ഞേ?”

അവനൊന്നും പറയാതെ അകത്തേക്ക്‌ പോയി.

“നിന്നോടല്ലേ ചോദിച്ചത്‌? പറയെടാ… പണിക്കര്‍ ജാതകം വായിച്ചു കേള്‍പ്പിച്ചില്ലേ? എന്തെങ്കിലും ദോഷം കണ്ടൊ? കല്യാണത്തിന്റെ കാര്യം സൂചിപ്പിച്ചൊ? ”

“കല്യാണം ഒക്കെ നടക്കേണ്ട പോലെ നടക്കേണ്ട സമയത്ത്‌ തന്നെ നടക്കും… പക്ഷേ ഇപ്പോ തത്കാലം വേണ്ടമ്മേ…”

“എന്താടാ? എന്തേ പറ്റ്യേ? നീ കാര്യം തെളിച്ചൂ പറയൂ കുട്ടാ…”

“കുഴപ്പം ഒന്നുല്യാമ്മെ… ചേട്ടനിത്തിരി ദൈവവിശ്വാസം ഉണ്ടാക്കണം ത്രേ. പ്രത്യേകിച്ച്‌ ദേവിയുടെ. ചേട്ടന്റെ 28-ആം വയസ്സില്‍ എന്തോ ഒരു അരുതാത്ത യോഗം കാണുന്നുണ്ടത്രെ. വിഷം തീണ്ടാനുള്ള യോഗം വരെ കാണുന്നു. വളരെ സൂക്ഷിക്കാനും ദിവസവും അമ്പലത്തില്‍ പോകാനും നിര്‍ബന്ധിക്കണം ത്രേ. ഇപ്പോ തന്നെ നന്നായി വൈകി…”

അമ്മയുടെ ആവലാതികളും കരച്ചിലും വകവെക്കാതെ, അവന്‍ അവിടെ നിന്നും എണീറ്റു നടന്നു… ജാതകം പൂജാ മുറിയിലെ ദേവിയുടെ ഫോട്ടോക്ക്‌ മുന്നില്‍ വെച്ചു.

“ദേവീ.. ന്റെ ചേട്ടനെ കാക്കണേ…”

“ജോസേട്ടാ.. ഇന്നെന്തേ ഒരുത്തനേം കാണുന്നില്ലല്ലോ.. എന്തു പറ്റീ…”
ജയശീലന്‍ സ്ഥിരം സുഹൃത്തുക്കളുമായി സല്ലപിക്കാന്‍ പോകാറുള്ള ചായക്കടയില്‍ പത്രവും വായിച്ചിരിക്കുന്നതിനിടയില്‍ ചോദിച്ചു…

“ഇന്നലെ കാവില്‍ പൂരം കാണാന്‍ പോയതല്ലേ… ഒക്കെ നല്ല ഉറക്കമായിരിക്കും…”

“ഓ ശരിയാ.. ഇന്നിനി ഇവിടെയിരുന്നിട്ട്‌ കാര്യമുണ്ടെന്ന് തോനുന്നില്ലാ… ഞാന്‍ പോകുന്നു ജോസേട്ടാ…”

ജയശീലന്‍ ബൈക്കും എടുത്ത്‌ തിരിച്ചു പോന്നു.

വഴിയില്‍ ഒരു റെയില്‍ ക്രോസ്‌ ഉണ്ട്‌. ബൊക്കാറോ എക്സ്പ്രസ്സ്‌ പോകാന്‍ വേണ്ടി ഗേറ്റ്‌ അടച്ചിരിക്കുന്നു…

അകാശത്തിലൂടെ ഒരു കൂറ്റന്‍ പരുന്ത്‌ വട്ടമിട്ട്‌ പറന്നു… അതിന്റെ മൂര്‍ച്ഛയുള്ള കൈകളില്‍ ഇനിയും ജീവന്‍ പോകാത്ത ഇര പിടയുന്നു.

പെട്ടന്നതിന്റെ കയ്യില്‍ നിന്നും ഇര താഴേക്ക്‌ വഴുതി വീഴുന്നു…
ജയശീലന്റെ തോളിലേക്ക്‌…

പ്രാണരക്ഷാര്‍ത്ഥം അത്‌ ജയശീലന്റെ കഴുത്തില്‍ ആഞ്ഞ്‌ കൊത്തി…

പെട്ടെന്നെന്താണ്‌ നടന്നെതറിയാതെ ജയശീലന്‍ അതിനെ വലിച്ചു കുടഞ്ഞെറിഞ്ഞു… വൈകിയെങ്കിലും.

അപ്പുറത്തുള്ള വളപ്പിലെ തെങ്ങിന്തടത്തില്‍ ചെന്നു വീണ പാമ്പിനെ തേടി ആ പരുന്ത്‌ പറന്നു വന്നു. അതിനേ കൊത്തിയെടുത്ത്‌ എങ്ങോട്ടോ പറന്നു പോയി.

ജയശീലന്റെ ശ്വാസം നിലച്ചതറിയാതെ ആമ്പുലന്‍സ്‌ അശുപത്രി ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.

Advertisements

~ by aham | അഹം on ഫെബ്രുവരി 26, 2008.

13 പ്രതികരണങ്ങള്‍ to “മരണത്തിന്റെ സമയം.”

 1. വട്ടിന്റെ മറ്റൊരു ഭാഗം.

  മരണത്തിന്റെ സമയം ചുമ്മാ ഒരു രസത്തിനറിയാന്‍ ഇവിടെ – http://www.deathclock.com/ – പോയാ മതി.

 2. ഇതാണോ ഈ വിധി…??? 🙂

 3. കൊള്ളാം ശ്രീനാ‍ഥ്! പക്ഷേ, ഈ പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു എന്ന് തന്നെ പറയണം. കാരണം ഇതിനു കുറച്ചെങ്കിലും സമാനമായ ഒരു സംഭവം ഞങ്ങളുടെ നാട്ടിലുമുണ്ടായി, രണ്ടു മൂന്നു കൊല്ലം മുന്‍പ്. അത് ഇതു വരെ മറക്കാനാകുന്നില്ല. സാവധാനം എന്നെങ്കിലും പോസ്റ്റാക്കാം.

 4. 🙂
  നമ്മള്‍ക്കു കാണാനും വിശ്വസിക്കനും പറ്റാത്ത പലതും ഉണ്ട്‌..
  അതിനെ നമ്മള്‍ വിധി എന്നു പറഞ്ഞു തള്ളുന്നു..

 5. da sree nanayirikunu daa…good

 6. പ്രകാശ ദൂരങ്ങള്‍ക്കപ്പുറത്ത്‌ ഇനിയും തെളിയാത്ത രഹുകേതുക്കളെതേടി ഇങ്ങിനെ യെത്രജന്മങ്ങള്‍ ഈ അധൂനിക നൂറ്റണ്ടിലും

 7. ithenthonnada?? saathante site-o?? karutha paper-il karutha mashi kondezhuthiya enganeya vayikkuka??

 8. കഥ ഇഷ്ടപ്പെട്ടു.

 9. ചില വിശ്വാസങ്ങള്‍ അല്ലേ…

 10. മരണത്തെ കുറിച്ചാണല്ലോ എല്ലാം…..ഇത്രക്ക് ഇഷ്ട്ടണോ?
  എന്തായാലും മരണത്തെ കുറിചെഴുതുന്നതില്‍ തന്റെ ആധികാരികത കൈവിടാതിരിക്കുക ……ഭാവുകങ്ങള്‍ nerunnu

 11. like dis enik snehamn maranate

 12. e kadha aareyokeyo avarakunnu…………enne njanakunnu…………

 13. 😦

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: