മരണഭയം

ഹേ അര്‍ജുനാ…

മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്‌. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ്‌ മരണം. അത്‌ ഒന്നിന്റെയും അവസാനമല്ല.

ഒരു ജലാശയത്തിലെ കുമിള പോലെയാണ്‌ നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത്‌ കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്‌. അത്‌ കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.

ഒരു വിത്ത്‌ മുളച്ച്‌ തയ്യാവുമ്പോള്‍ അത്‌ വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്‌…. ഒന്നിന്റെ പല ഭാവങ്ങളാണ്‌.

-ഭഗവത്ഗീതാ സാരം, സ്വാമി സന്ദീപ്‌ ചൈതന്യയുടെ വിവരണം.

~ വഴി aham | അഹം on മാര്‍ച്ച് 11, 2008.

5 പ്രതികരണങ്ങള്‍ to “മരണഭയം”

  1. നല്ല പോസ്റ്റ്… നല്ല ചിന്താവിഷയം.. 🙂

  2. എന്തു പറ്റി ശ്രിനാഥ്? കുറച്ചു നാളായി, മരണത്തെ ചുറ്റിപ്പറ്റിയാണല്ലോ പോസ്റ്റെല്ലാം?
    🙂

  3. മരണത്തെ അല്ല ഭയക്കുന്നത്. മറിച്ചു എവിടെക്കെന്നറിയാതെ, വഴി അറിയാതെ ഒരു യാത്ര പോവാനുള്ള ആശയകുഴപ്പത്തെ ആണ്. മരണം ഒരു വിധത്തില് അവസാനം തന്നെയാണ്. ഞാന് അറിയുന്ന, എന്നെ അറിയുന്ന എല്ലാത്തിന്റെയും അവസാനം . ഞാന് എന്നത് എന്റെ ആത്മാവ് അല്ല. ഈ കാണുന്ന ശരീരം മാത്രമല്ലേ?

  4. ഏറ്റവും ലളീതമായ ഒരു സത്യമാണു ഇതു. മനസ്സിലാക്കാന്‍ സ്വച്ഛന്ദമായ മനസ്സോടെ അല്പം യുക്തിപൂര്‍വം മനനം ചെയതാല്‍ മനസ്സിലാവും. പ്രകൃതിയില്‍ ഉള്ള ഒരോന്നും, അവ്ക്കു വരുന്ന പലതരം മാറ്റങ്ങള്‍ കൊണ്ടു മറ്റുപലതുമായി മാറുന്നു. ഉദാഹരനത്തിനു കായ്കനികള്‍ ആഹാരമാക്കി കഴിക്കുമ്പോള്‍ അവ ദഹനപ്രക്രിയയിലുടെ നമ്മുടെ ശരീരത്തിനു വേണ്ടുന്ന ധാതുക്കാളായും മറ്റപ്പെട്ടു, അവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുകയും, ഇവ അവയുടെ സ്വഭാവമനുസരിച്ചു ശരീരത്തിലെ ഗ്രന്ഥികളില്‍ ബീജമോ ,അണ്ഢ്മോ ഒക്കെ ആയി രൂപപ്പെടുകയും, അവ സംയൊജ്ജിച്ചു, ജീവനു വളരാനുള്ള ഒരു “മധ്യമ” (ശരീരം) ആയി രൂപപ്പെടുകയും, ചെയ്യുന്നു.. ലോകം നിറഞ്ഞു നില്‍ക്കുന്ന ചൈതന്ന്യം (ആത്മാവ്) അങ്ങനെ രൂപപ്പെട്ട മാധ്യതത്തിനുള്ളില്‍ ആത്മാവ ആമാധ്യമം വസ്സയോഗ്യമല്ലാതവുന്നവരെ വസിക്കുകയും, ചെയ്യു. തകരുകയോ, കേടാകുകയോ ചെയ്ത മാധ്യമം വീണ്ടും, പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കും. നമുക്കു ഇപ്പോല്‍ കിട്ടിയിരിക്കുന്ന ഈ ശരീരവും, അതുപോലെ തന്നെ. ഈ ശരീരത്തിലുള്ള ധാതുലവണങ്ങള്‍ മനുഷ്യരൂപത്തില്‍, രൂപാന്തരം പ്രാപിക്കാനുള്ള സാഹച്ര്യങ്ങളാല്‍ അങ്ങനെ ആയിതീര്‍ന്നു. നാം നമ്മുടെ ഉപയോഗത്തിനായി ഉണ്ടാക്കുന്ന വസ്തുക്കള്‍ മേശയുടെ ഘടനയിലുള്ളവ മേശയായും, വിളക്കു വിളക്കായും, ഫാന്‍ ഫാനായും, അതിന്റെ കര്‍മ്മങ്ങള്‍ നാം ചെയ്യിപ്പിക്കുന്നപോഎ, ഓരോശരീരവും, അതിനു ലഭിച്ച രൂപത്തിനും,കഴിവുനുമനുസ്സരിച്ചു ഉള്ള കര്‍മ്മങ്ങളും ചെയ്യുന്നു. അതാണു ആഹരം വരെ നമ്മുടെ അടുത്ത തലമുറകളുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും, മാ‍റ്റങ്ങള്‍ വരുത്തുമെന്നു ഞാന്‍ വിശ്വസിക്കുന്നതു. ……..

  5. ശരിയാണു..
    ചിലര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്‌… എനിക്കു മരണത്തെ പേടിയില്ല എന്നെല്ലാം..
    പക്ഷെ.. അവരും.. അറിയാതെ.. ഭയപ്പെടുന്നുണ്ടാവും.. 🙂

Leave a reply to Priya മറുപടി റദ്ദാക്കുക