സ്നേഹത്തിനേക്കാള്‍ സ്വാദ്‌

തങ്ങളെപ്പോലെ ഈ ലോകത്ത്‌ മറ്റൊരു കമിതാക്കളും ഇല്ലെന്നുറച്ച്‌ വിശ്വസിക്കുന്നു ദീപുവും, ധന്യയും.

അവരുടെ ഒരോ ദിനങ്ങളും സ്നേഹത്തിന്റെ നനുത്ത മഞ്ഞുപടലങ്ങള്‍ കൊണ്ട്‌ സുന്ദരമായിരുന്നു.

എന്നത്തെയും പോലെ മഞ്ഞുപെയ്യുന്ന ഒരു സന്ധ്യയില്‍ കുടയായി നില്ലുക്കുന്ന യൂക്കാലിപ്റ്റസ്‌ മരങ്ങള്‍ക്കിടയിലൂടെ അവളുടെ ഇടുപ്പില്‍ കയ്‌ വട്ടം പിടിച്ച്‌ അവര്‍ നടന്നു.

അവന്‍: ഡീ… നീ എനിക്കൊരു കൂട്ടം സത്യം ചെയ്ത്‌ തരണം…
അവള്‍: ഹോ.. എന്താണാവോ?
അവന്‍: നീ ഇനി ജീവിതത്തിലൊരിക്കലും നോണ്‍ വെജ്‌ കഴിക്കില്ലെന്ന് എനിക്ക്‌ സത്യം ചെയ്തു തരണം…
അവള്‍: അല്ലേ… ഇതിപ്പോ എന്തിന്റെ കേടാ നിനക്ക്‌? വേറൊന്നും പറയാനില്ലേ?
അവന്‍: ഇല്ല. ഇപ്പൊ ഇതു മാത്രേ പറയാനുള്ളൂ. പറ, നീ സത്യം ചെയ്യില്ലേ?
അവള്‍: ഒഫോ… ഡാ.. നല്ല ഉഗ്രന്‍ ചിക്കനും, മീനും കഴിച്ചോണ്ടിരുന്ന എന്നെ നീ ഇത്രയും കാലം കൊണ്ട്‌ ഒരു വെജിറ്റേറിയനാക്കിയില്ലേ? എത്ര കാലമായി ഞാന്‍ അങ്ങനെ എന്തെങ്കിലും കഴിച്ചിട്ട്‌. ഇപ്പൊ നിനക്കെന്താ എന്നെ വിശ്വാസമില്ലാണ്ടായോ?
അവന്‍: അതെനിക്കു വിശ്വാസമാ. പക്ഷേ, ഇത്‌ നിനക്ക്‌ നിന്നിലൊരു വിശ്വാസ്സം ഉണ്ടാവാന്‍ വേണ്ടിയാ.

നിനക്കറിയാലോ, മാംസം കഴിക്കുന്നവന്‍ സ്വന്തം ആമാശയം ഒരു ശവപ്പറമ്പാക്കുയാണെന്ന്…

അവള്‍: ഓഹ്‌.. മതി മതി. ഇപ്പോ എന്താ വേണ്ടത്‌? സത്യം ചെയ്യണെം. ത്രേല്ലേ ള്ളൂ…. ചെയ്യാം…

അവന്‍: ന്നാ ചെയ്യ്‌… എന്റെ തലയില്‍ തൊട്ട്‌ സത്യം ചെയ്യ്‌…

അവള്‍: ഓ..ദാ.. നിന്റെ തലയി തൊട്ട്‌ തന്നെ സത്യം ചെയ്യുന്നു… ദീപൂന്റെ ധന്യക്കുട്ടി ഇനി ജീവിതത്തിലൊരിക്കലും നോണ്‍ വെജ്‌ കഴിക്കില്ല… കഴിച്ചാ ഈ മരമണ്ട പൊട്ടിത്തെറിച്ച്‌ പോട്ടെ… പോരേ?
അവന്‍: ഉം… (ചിരിക്കുന്നു)
അവള്‍: ന്നാ ഇനി നടക്ക്‌… കുരുമ്പന്‍ ചെക്കനാ നീ ട്ടൊ…

ആ കുറുമ്പനവളെ ജീവിതത്തിലെന്നും കൊണ്ടു നടക്കാന്‍ കഴിഞ്ഞില്ല. ഒഴുക്കുകള്‍ക്കെതിരെ നീന്താന്‍ അവനായില്ല. അവള്‍ അവനുവേണ്ടി കാത്തുനില്‍ക്കാതെ നടന്നകന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു… ഒരു ദിവസം അവനൊരു ഫോണ്‍ കോള്‍…

“ഹെലോ… ഡാ.. ദീപൂ….?”
“അതെ… ആരാ?”
“അപ്പോ നീ എന്നെ മറന്നോ? നിന്റെ ധന്യേടെ ശബ്ദം മാത്രെ മനസ്സിലാവൂന്നുണ്ടോ?”
“ഓ… ഷൈനിയണോ?”
:ഉം.. അങ്ങനെ വഴിക്കു വാ… നീയിപ്പോ അങ്ങ്‌ ദുഫായിലാണെന്നറിഞ്ഞൂ… സുഖാണോ?”
“ഓഹ്‌.. അങ്ങിനെ പോകുന്നൂ… ആട്ടെ.. നിന്റെ വിശേഷങ്ങള്‍…?”
“ഞാനിപ്പൊ ലണ്ടനിലാ. കെട്ട്യോന്റൊപ്പം. ഡാ, പിന്നേയ്‌ ഞാന്‍ തൊട്ടു മുന്‍പ്‌ നിന്റെ പഴയ ആളെ വിളിച്ചിരുന്നു ട്ടോ… ”
“ആരെ..?”
“ഹൗ… ആരേ ന്നോ? മറന്നുപോയിക്കാണും.. ല്ലെ…”
“മറക്കാന്‍ ആഗ്രഹമുണ്ട്‌… നടക്കുന്നില്ലാ….”
“നീ ഇങ്ങനെ നടന്നോ… ഞാന്‍ വിളിച്ചപ്പോ അവള്‍ അവിടെ ചിക്കന്‍ റോളിനു വേണ്ടി കാത്തിരിക്കുാണത്രേ..”
“ചിക്കന്‍ റോളോ?”
“ഉം… പുള്ളിക്കാരി ഫുള്‍ടൈം വീട്ടിലിരിപ്പല്ലേ… വൈകീട്ട്‌ തിന്നാനെന്തെങ്കിലും കണവനോട്‌ വാങ്ങി വരാന്‍ പറയും… അതന്നെ…”

“ന്നാലും, ചിക്കന്‍ റോള്‍ എന്ന് തന്നെയാണോ അവള്‍ പറഞ്ഞത്‌?”

“അതേ… എന്തേ? ”

“ഒന്നുല്ല്യാ….”

ഒരിക്കലും ആഗ്രഹമില്ലാത്തതാണെങ്കിലും ആദ്യമായി അന്നെനിക്കൊരു ചിക്കന്‍ റോള്‍ തിന്നാന്‍ തോന്നി….

സ്നേഹത്തിനേക്കാള്‍ സ്വാദ്‌ ചിക്കന്‍ റോളിനാണോ എന്നറിയാന്‍ മാത്രം.

Advertisements

~ by aham | അഹം on ഡിസംബര്‍ 22, 2008.

7 പ്രതികരണങ്ങള്‍ to “സ്നേഹത്തിനേക്കാള്‍ സ്വാദ്‌”

  1. നിന്റെ തല അവിടെ തന്നെ ഇല്ലേ?

  2. ഞാന്‍ കഴിഞ്ഞ 4 വര്‍ഷമായി നോക്കുന്നതാ ചിക്കന്‍ നിര്‍ത്താന്‍… പറ്റുന്നില്ല… ഒരാളെ മറക്കാന്‍ ചിലപ്പോള്‍ ഇതിലും എളുപ്പാവും എന്ന് തോന്നുന്നു.. 😉 കൂടുതല്‍ സ്വാദ് ചിക്കനായതോണ്ടാവും…

  3. 🙂
    നല്ലത് ചിക്കന്‍ റോളു തന്നെ…

  4. തല പൊട്ടിത്തെറിച്ച് പോയില്ലല്ലോ,അപ്പോള്‍ ഇനി ചിക്കന്‍ തിന്നാന്‍ കുഴപ്പമില്ല.

  5. enthonaada ithe alla enikkariyaan melanjittu chodikkuva…

  6. val ale kola Apollo Parana vakk palichella

  7. Enikk 18 vayasse ullu.. I am from thrissur. Ma name iz Ajaylal…. Njan pranayathe aaghathamayie snehikunnu…. Eee teenage love onnu athra.. Valiya kariam alla.. Chilath nammak santhosh tharum. I mean sex. Chilath nammak nashtangal mathram.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: